IRITTY BRC
Showing posts with label IEDC. Show all posts
Showing posts with label IEDC. Show all posts

Sunday, November 24, 2019

ഭിന്നശേഷി ദിനാചരണം 
      ഡിസംബർ 3 ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ 2 തിങ്കളാഴ്ച സ്കൂളുകളിൽ  പ്രത്യേക അസംബ്ലി നടത്തേണ്ടതാണ്. സ്കൂളിൽ പ്രവേശനം നേടിയ മുഴുവൻ ഭിന്നശേഷി വിദ്യാർത്ഥികളെയും സ്കൂളിലെത്തിക്കേണ്ടതും സമ്മാനങ്ങൾ നൽകി അവരെ മറ്റ് കുട്ടികൾ സ്വീകരിക്കേണ്ടതുമാണ്.
സംഘടിപ്പിക്കാവുന്ന പരിപാടികൾ 
  • ഭിന്നശേഷി കുട്ടികൾ നടത്തുന്ന ഭിന്നശേഷി സൗഹൃദ അസംബ്ലി 
  • ദിനാചരണ സന്ദേശം നൽകുക 
  • കുട്ടികളുടെ മികച്ച കലാപരിപാടികളുടെ അവതരണം 
  • ഭിന്നശേഷി കുട്ടികളുടെ മികച്ച നിർമ്മിതികൾ, രചനകൾ എന്നിവയുടെ പ്രദർശനം 

"ഒന്നാകാം ഉയരാം" 

ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ തലത്തിൽ നവംബർ 28 ന് എല്ലാ വിദ്യാലയങ്ങളിലും ചിത്രരചന, പോസ്റ്റർ രചന മത്സരങ്ങൾ സംഘടിപ്പിക്കേണ്ടതാണ്. 
എൽ പി & യു പി 
പോസ്റ്റർ രചന(A4 Sheet & ക്രയോൺസ് ഉപയോഗിക്കുക ) 
വിഷയം :ഭിന്നശേഷി സൗഹൃദ സമൂഹം 
ഹൈസ്കൂൾ & ഹയർസെക്കണ്ടറി 
ചിത്രരചന (A4 Sheet & പെൻസിൽ ഡ്രോയിങ്  ഉപയോഗിക്കുക ) 
വിഷയം :കൈതാങ്ങ് 
      തെരെഞ്ഞെടുത്ത I,II സ്ഥാനം ലഭിച്ച സൃഷ്ടികൾ നവംബർ 29 ന് രാവിലെ ഇരിട്ടി ബി ആർ സി യിൽ എത്തിക്കേണ്ടതാണ്.
വിളംബരറാലി 
29/11/2019 രാവിലെ 10 മണിക്ക് GHSS CHAVASSERY, PKKM AMLPS CHAVASSERY എന്നീ സ്കൂളുകളിൽ വെച്ച് ആരംഭിക്കും 



Monday, December 3, 2018

ഡിസംബർ 3 -ലോക ഭിന്നശേഷി ദിനം

ഭിന്നശേഷി വാരാചരണം സമാപിച്ചു 
സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ കൈ കോർക്കാം ഒന്നാകാം എന്ന ശീർഷകത്തിൽ നടക്കുന്ന ലോകഭിന്നശേഷി വാരാചരണത്തിൻറെ ഇരിട്ടി ഉപജില്ലാതല പരിപാടികൾ സമാപിച്ചു. സമാപന സമ്മേളനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രെസിഡെന്റ് ശ്രീ വി ഷാജി ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ ശ്രീമതി വിജയലക്ഷ്മി പാലക്കുഴ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീമതി എം ഷൈലജ സ്വാഗതം പറഞ്ഞു . ശ്രീ ഷാജി മാത്യു മുഘ്യതിഥിയായി. റിസോഴ്സ് ടീച്ചർ ശ്രീമതി ജിൽസമ്മ നന്ദിയും പറഞ്ഞു.  

Friday, November 30, 2018

IEDC

ഭിന്നശേഷി വാരാചരണം 

ഭിന്നശേഷി വാരാചരണത്തിൻറെ ഭാഗമായി ഇരിട്ടി ബി ആർ സി യുടെ നേതൃത്വത്തിൽ ഡിസംബർ 01-12-2018 തീയ്യതി രാവിലെ വിളംബര ജാഥയും സമൂഹ ചിത്രരചനയും നടന്നു. കീഴുർ വി യു പി സ്കൂളിൽ നിന്നാരംഭിച്ച റാലി സി വി കുര്യൻ മാസ്റ്റർ ഫ്ളാഗ്ഓഫ് ചെയ്തു. വി യു പി സ്കൂൾ പ്രധാനാധ്യാപകൻ ശ്രീനിവാസൻ മാസ്റ്റർ, കരിക്കോട്ടക്കരി സെൻറ്  തോമസ് യു പി സ്കൂൾ പ്രധാനാധ്യാപകൻ സോജൻ മാസ്റ്റർ എന്നിവർ റാലിക്ക് നേതൃത്വം നൽകി. സമൂഹ ചിത്രരചന ആർട്ടിസ്റ് ഷിജു വയന്നൂർ ഉദ്‌ഘാടനം ചെയ്തു . ടി.കെ മുഹമ്മദ് മാസ്റ്റർ, ജൈനമ്മ ടീച്ചർ എന്നിവർ സംസാരിച്ചു. 

അമ്മമനസ്സ് രക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടി ടി കെ മുഹമ്മദ് മാസ്റ്ററുടെ അധ്യക്ഷതയിൽ ബി പി ഒ എം ഷൈലജ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. ക്ലാസ് കൈകാര്യം ചെയ്തത് സി ഡി എം ആർ പി മട്ടന്നൂരിലെ ക്ലിനിക്കൽ സൈക്കോളജിസ്റ് ജാസ്മിൻ തോമസ് ആണ്. 

Monday, November 26, 2018

ഡിസംബർ 3 ലോക ഭിന്നശേഷി ദിനാചരണം

ഡിസംബർ 3 ലോക ഭിന്നശേഷി ദിനാചരണം