ഭിന്നശേഷി വാരാചരണം
ഭിന്നശേഷി വാരാചരണത്തിൻറെ ഭാഗമായി ഇരിട്ടി ബി ആർ സി യുടെ നേതൃത്വത്തിൽ ഡിസംബർ 01-12-2018 തീയ്യതി രാവിലെ വിളംബര ജാഥയും സമൂഹ ചിത്രരചനയും നടന്നു. കീഴുർ വി യു പി സ്കൂളിൽ നിന്നാരംഭിച്ച റാലി സി വി കുര്യൻ മാസ്റ്റർ ഫ്ളാഗ്ഓഫ് ചെയ്തു. വി യു പി സ്കൂൾ പ്രധാനാധ്യാപകൻ ശ്രീനിവാസൻ മാസ്റ്റർ, കരിക്കോട്ടക്കരി സെൻറ് തോമസ് യു പി സ്കൂൾ പ്രധാനാധ്യാപകൻ സോജൻ മാസ്റ്റർ എന്നിവർ റാലിക്ക് നേതൃത്വം നൽകി. സമൂഹ ചിത്രരചന ആർട്ടിസ്റ് ഷിജു വയന്നൂർ ഉദ്‌ഘാടനം ചെയ്തു . ടി.കെ മുഹമ്മദ് മാസ്റ്റർ, ജൈനമ്മ ടീച്ചർ എന്നിവർ സംസാരിച്ചു.
അമ്മമനസ്സ് രക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടി ടി കെ മുഹമ്മദ് മാസ്റ്ററുടെ അധ്യക്ഷതയിൽ ബി പി ഒ എം ഷൈലജ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. ക്ലാസ് കൈകാര്യം ചെയ്തത് സി ഡി എം ആർ പി മട്ടന്നൂരിലെ ക്ലിനിക്കൽ സൈക്കോളജിസ്റ് ജാസ്മിൻ തോമസ് ആണ്.
No comments:
Post a Comment