IRITTY BRC

Sunday, November 24, 2019

ഭിന്നശേഷി ദിനാചരണം 
      ഡിസംബർ 3 ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ 2 തിങ്കളാഴ്ച സ്കൂളുകളിൽ  പ്രത്യേക അസംബ്ലി നടത്തേണ്ടതാണ്. സ്കൂളിൽ പ്രവേശനം നേടിയ മുഴുവൻ ഭിന്നശേഷി വിദ്യാർത്ഥികളെയും സ്കൂളിലെത്തിക്കേണ്ടതും സമ്മാനങ്ങൾ നൽകി അവരെ മറ്റ് കുട്ടികൾ സ്വീകരിക്കേണ്ടതുമാണ്.
സംഘടിപ്പിക്കാവുന്ന പരിപാടികൾ 
  • ഭിന്നശേഷി കുട്ടികൾ നടത്തുന്ന ഭിന്നശേഷി സൗഹൃദ അസംബ്ലി 
  • ദിനാചരണ സന്ദേശം നൽകുക 
  • കുട്ടികളുടെ മികച്ച കലാപരിപാടികളുടെ അവതരണം 
  • ഭിന്നശേഷി കുട്ടികളുടെ മികച്ച നിർമ്മിതികൾ, രചനകൾ എന്നിവയുടെ പ്രദർശനം 

"ഒന്നാകാം ഉയരാം" 

ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ തലത്തിൽ നവംബർ 28 ന് എല്ലാ വിദ്യാലയങ്ങളിലും ചിത്രരചന, പോസ്റ്റർ രചന മത്സരങ്ങൾ സംഘടിപ്പിക്കേണ്ടതാണ്. 
എൽ പി & യു പി 
പോസ്റ്റർ രചന(A4 Sheet & ക്രയോൺസ് ഉപയോഗിക്കുക ) 
വിഷയം :ഭിന്നശേഷി സൗഹൃദ സമൂഹം 
ഹൈസ്കൂൾ & ഹയർസെക്കണ്ടറി 
ചിത്രരചന (A4 Sheet & പെൻസിൽ ഡ്രോയിങ്  ഉപയോഗിക്കുക ) 
വിഷയം :കൈതാങ്ങ് 
      തെരെഞ്ഞെടുത്ത I,II സ്ഥാനം ലഭിച്ച സൃഷ്ടികൾ നവംബർ 29 ന് രാവിലെ ഇരിട്ടി ബി ആർ സി യിൽ എത്തിക്കേണ്ടതാണ്.
വിളംബരറാലി 
29/11/2019 രാവിലെ 10 മണിക്ക് GHSS CHAVASSERY, PKKM AMLPS CHAVASSERY എന്നീ സ്കൂളുകളിൽ വെച്ച് ആരംഭിക്കും 



No comments:

Post a Comment