IRITTY BRC

Tuesday, March 7, 2023

" സേവാസ് "ഏക ദിന യോഗം 

പാർശ്വവൽകൃത മേഖലകളിൽ സമഗ്ര വിദ്യാഭ്യാസം മുന്നിൽ കണ്ടുകൊണ്ട് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ അഞ്ചുവർഷം നീണ്ടുനിൽക്കുന്ന SEVAS പദ്ധതി മുഴക്കുന്ന ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്നതുമായിബന്ധപ്പെട്ട  ആലോചന യോഗം 7- 3- 2023 രാവിലെ 10 മണിക്ക് ശ്രീപാർവതി ഓഡിറ്റോറിയം കാക്കയങ്ങാട് വെച്ച് മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ടി ബിന്ദുവിന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് , കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് രത്നകുമാരി എന്നിവർ വിശിഷ്ടാതിഥികൾ ആയി , SSK കണ്ണൂർ ജില്ലാ പ്രോജക്ട് കോഡിനേറ്റർ വിനോദ് മാഷ് ചടങ്ങിന്റെ പദ്ധതി വിശദീകരണം നടത്തി,
SEVAS പദ്ധതി ലക്ഷ്യം നേടുന്നതിനുള്ള രൂപരേഖ തയ്യാറാക്കി 12 ഗ്രൂപ്പുകളായി അവതരിപ്പിച്ചു


No comments:

Post a Comment