ഭാഷോത്സവം ബി ആർ സി തലം
സമഗ്ര ശിക്ഷാ കേരളം ഇരിട്ടി ബി ആർ സി യുടെ നേതൃത്വത്തിൽ ഇരിട്ടി സബ് ജില്ലാതല ഭാഷോത്സവം സംഘടിപ്പിച്ചു.വിവിധ പഞ്ചായത്തുകളിൽ വെച്ചു നടന്ന ഭാഷോത്സവം പരിപാടിയിൽനിന്നും തെരഞ്ഞെടുക്കപ്പട്ട കുട്ടികൾക്കും രക്ഷിതാക്കൾക്കുമായാണ് പരിപാടി സംഘടിപ്പിച്ചത്. ബിപിസി ടി എം തുളസീധരന്റെ അധ്യക്ഷതയിൽ എം എൽ എ അഡ്വ. സണ്ണി ജോസഫ് ഭാഷോത്സവം ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ ഫണ്ട് ചെലവഴിക്കുന്നതിലും പ്രാധാന്യം ലൈബ്രറികൾക്കും പുസ്തകങ്ങൾക്കുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുസ്തകങ്ങൾക്ക് വേണ്ടി ഫണ്ട് ചെലവഴിക്കുമ്പോൾ സംതൃപ്തി കൂടുതലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ വായനശീലമാക്കണമെന്ന് അദ്‌ദേഹം സൂചിപ്പിച്ചു. മൂന്ന് ലക്ഷം രൂപവരെ ലൈബ്രറി ഇനത്തിൽ എം എൽ എ മാർക്ക് വിനിയോഗിക്കാമെന്ന സ്പീക്കറുടെ പ്രഖ്യാപനം അദ്ദേഹം ആവർത്തിച്ചു. സി ആർ സി കോർഡിനേറ്റർമാരായ ജസ്റ്റിൻ ജോർജ്ജ് സ്വാഗതവും അതുല്യ എൻ നന്ദിയും പറഞ്ഞു. സാഹിത്യ മേഖലകളിൽ കഴിവു തെളിയിച്ച ധന്യ നരിക്കോടൻ, ബഷീർ പെരുവളത്തു പറമ്പ്, അജേഷ് ചന്ദ്രൻ തുടങ്ങിയവരാണ് ഭാഷോത്സവം പരിപാടിയിൽ ക്ലാസുകൾ കൈകാര്യം ചെയ്തത്. മികച്ച രചനകൾ നടത്തിയ രക്ഷിതാക്കളെയും കുട്ടികളെയുംജില്ലയിലേക്ക് തെരഞ്ഞെടുത്തു.
No comments:
Post a Comment