IRITTY BRC

Wednesday, February 8, 2023

ഭിന്നശേഷി കലോത്സവം

പരിമിധികളുള്ള കുട്ടികൾക്ക് അവരുടെ സർഗ്ഗവാസന പ്രകടിപ്പിക്കുന്നതിനുള്ള അവസരം കുട്ടികളെയും രക്ഷിതാക്കളെയും ഉൾപെടുത്തി കൊണ്ട് 29/12/2022 ന് നൂപുരധ്വനി എന്ന പേരിൽ ഭിന്നശേഷി കലോത്സവം BRC യിൽ വെച്ച് നടത്തി. 30 കുട്ടികളും രക്ഷിതാക്കളും കലോത്സവത്തിൽ പങ്കെടുത്തു.

ലളിതമായ ഉദ്ഘാടനം ചടങ്ങിനുശേഷം കുട്ടികൾ വിവിധയിനങ്ങളിലുള്ള അവരുടെ കഴിവുകൾ തെളിയിച്ചു. തങ്ങൾ വിഭിന്നങ്ങളായ നിരവധി ശേഷികൾ ഉള്ളവരാണെന്ന് സമൂഹത്തെ ബോധിപ്പിക്കുന്ന വിധത്തിലുള്ള നിലവാരമുള്ള പരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. ഡാൻസ്, ഫാൻസി ഡ്രസ്സ് , മിമിക്രി, നാടൻപാട്ട്, ഗ്രൂപ്പ് ഡാൻസ് തുടങ്ങിയ ഇനങ്ങളിൽ അവരുടെ കഴിവു തെളിയിച്ചു.


 

No comments:

Post a Comment