കളിപ്പന്തൽ
2022
സഹവാസ ക്യാമ്പ്
ഭിന്നശേഷിക്കാരായ
കുട്ടികൾക്കും രക്ഷിതാക്കൾക്കും ദ്വിദിന പഠന ശില്പശാല " കളിപ്പന്തൽ 2022"
, ജി യു പി എസ് വിളക്കോട് വെച്ച് 22/12/2022, 23/12/2022 എന്നീ തിയ്യതികളിലായി സംഘടിപ്പിച്ചു.
30 കുട്ടികൾ 20 രക്ഷിതാക്കൾ, ബി ആർ സി പ്രവർത്തകർ, സ്കൂൾ അധ്യാപകർ, ആരോഗ്യ പ്രവർത്തകർ,
PTA എന്നിവരടക്കം 70 പേർ പങ്കെടുത്തു. ഔദ്യോഗിക ചടങ്ങിന് ഇരിട്ടി BPC ശ്രീ TM തുളസീധരൻ
സാർ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി മിനി പി യുടെ അധ്യക്ഷതയിൽ മുഴക്കുന്ന്
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ടി ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീ ജയദേവ്
SK ( ഡയറ്റ് സീനിയർ ലക്ചറർ), ശ്രീ ബിന് P (PTA പ്രസിഡൻ്റ്), ശ്രീ മുരളീധരൻ സി (HM,
GUPS Vilakkode), ശ്രീമതി അനുപമ VC ( MPTA പ്രസിഡൻ്റ്) തുടങ്ങിയവർ ചടങ്ങിൽ ആശംസയും
അർപ്പിച്ചു. അശ്വതി രാജ് ( special Educator , ഇരിട്ടി BRC) പദ്ധതി വിശദീകരിച്ചു. ഷിൽസ
R (CRCC , ഇരിട്ടി BRC) ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി. കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും
അനുദിന ജീവിതത്തിൽ അത് പ്രാവർത്തികമാക്കുന്നതിനും വേണ്ടി കൂടുതൽ കരുത്ത് ആർജ്ജിച്ച്
സ്വയം. പര്യാപ്തത കൈവരിക്കുന്നതിനും ഓരോ കുട്ടിയേയും സമൂഹത്തിൻ്റെ ഭാഗമാക്കിത്തീർക്കുക
എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പിലെ ഓരോ സെഷനും ഒരുക്കിയിരുന്നത്. കരവിരുത്, ഹാപ്പി ഡ്രിങ്ക്സ്
തുടങ്ങിയ കോർണർ പ്രവർത്തനങ്ങളിലും കുട്ടികളിൽ കൗതുകവും ജിജ്ഞാസയും ഉളവാക്കി.
No comments:
Post a Comment