ഹലോ ഇംഗ്ലീഷ് പരിശീലനം
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ എൽ.പി, യു.പി ക്ലാസുകളിൽ നടപ്പിലാക്കുന്ന ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായുള്ള ഏകദിന അധ്യാപക പരിശീലനം രണ്ട് ബാച്ചുകളിലായി സെപ്തംബർ 25, 27 (ബുധൻ, വെള്ളി) തിയ്യതികളിൽ ഇരിട്ടി .ബി.ആർ സി ഹാളിൽ വെച്ച് നടക്കുമെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ അറിയിച്ചു.
25ന് നടക്കുന്ന ഒന്നാം ബാച്ചിൽ ആറളം, അയങ്കുന്ന്, പായം പഞ്ചായത്തുകളിലെയും ഇരിട്ടി നഗരസഭയിലെയും എൽ.പി, യു.പി വിഭാഗങ്ങളിലെ ഓരോ അധ്യാപകർ പങ്കെടുക്കേണ്ടതാണ്.
മുഴക്കുന്ന്, പേരാവൂർ, തില്ലങ്കേരി, കണിച്ചാർ, കേളകം കൊട്ടിയൂർ പഞ്ചായത്തുകളിലെ അധ്യാപകർ 27ന് നടക്കുന്ന പരിശീലനത്തിലും പങ്കെടുക്കണം
No comments:
Post a Comment