IEDC മെഡിക്കൽ ക്യാമ്പ്
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ, ഇരിട്ടി സബ്ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കായി സൗജന്യമെഡിക്കൽ ക്യാമ്പ് , 21-06-2019 ന് ഇരിട്ടി ബി. ആർ. സി. യിൽ വെച്ച് നടന്നു. വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ മനശാസ്ത്രവിദഗ്ദൻ ഡോ. നിരജ്ഞൻ പ്രസാദ് ക്യാമ്പിന് നേതൃത്വം നൽകി. ബി പി ഒ , ഷൈലജ എം., കുര്യൻ സി വി, ബീന എം. , ജെയ്നമ്മ പി വി എന്നിവർ സംസാരിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി80 കുട്ടികൾ പങ്കെടുത്തു.
No comments:
Post a Comment