ഉല്ലാസ ഗണിതം ക്ലാസ് 2 അധ്യാപക പരിശീലനം തിങ്കളാഴ്ച തുടങ്ങും.
രണ്ടാം ക്ലാസ് അധ്യാപകർക്കായുള്ള ഉല്ലാസ ഗണിതം പരിശീലനത്തിൻറെ ആദ്യ ബാച്ച് 2020 ജനുവരി 27, 28 തീയ്യതികളിൽ പേരാവൂർ എം.പി യു.പി സ്കൂളിൽ നടക്കും. മുഴക്കുന്ന്, പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ രണ്ടാം ക്ലാസിലെ ഒരു അധ്യാപിക/ അധ്യാപകൻ വീതം പരിശീലനത്തിൽ പങ്കെടുക്കണം.
രണ്ടാം ഘട്ടം 2020 ജനുവരി 30 ,31 തീയ്യതികളിൽ ഇരിട്ടി ബി ആർ സി ഹാളിൽ നടക്കും. ഇരട്ടി മുൻസിപ്പാലിറ്റി, ആറളം, അയ്യങ്കുന്ന്, പായം, തില്ലങ്കേരി പഞ്ചായത്തുകളിലെ രണ്ടാം ക്ലാസിലെ ഒരു അധ്യാപിക/ അധ്യാപകൻ വീതം പരിശീലനത്തിൽ പങ്കെടുക്കണം
No comments:
Post a Comment