IRITTY BRC

Friday, November 3, 2017

എട്ടാംതരത്തിലെ വിദ്യാർത്ഥികൾക്കു നടത്തേണ്ടുന്ന പ്രീ ടെസ്റ്റ്


       എട്ടാംതരത്തിലെ വിദ്യാർത്ഥികൾക്കു നടത്തേണ്ടുന്ന പ്രീ ടെസ്റ്റിന്റെ  ചോദ്യപേപ്പർ  ബി ആർ സി യിൽ എത്തിയിട്ടുണ്ട് . എട്ടാംതരമുള്ള എല്ലാ സ്കൂളിലെയും ബന്ധപ്പെട്ടവർ ശനിയാഴ്ചക്കകം(4 / 11 / 2017 ) അവ കൈപ്പറ്റുകയും  തിങ്കളാഴ്ച (6 / 11 / 2017 )തന്നെ  മുഴുവൻ എട്ടാംതരം  വിദ്യാർത്ഥികൾക്കും പ്രീ ടെസ്റ്റ് നടത്തേണ്ടതുമാണ് . മൂല്യനിർണയം 7 / 11 / 2017  ചൊവ്വാഴ്ച പൂർത്തിയാക്കി എട്ടാംതരത്തിലെ വിഷയാധ്യാപകർ അടങ്ങുന്ന എസ് ആർ  ജി യിൽ ചർച്ചചെയ്യുകയും താഴെപറയുംവിധം ഫലങ്ങൾ വിശകലനം ചെയ്യുകയും വേണം. 

75 % ന് മുകളിൽ സ്കോർ നേടിയവർ 
50 % നും 75 % നും ഇടയിൽ നേടിയവർ 
30  % നും 49 % നും ഇടയിൽ നേടിയവർ
30 % താഴെ  സ്കോർ നേടിയവർ 

        പരീക്ഷയിലെ ഉള്ളടക്കത്തിൽ കൂടുതൽ പ്രയാസം അനുഭവപ്പെട്ട അംശത്തിൽ അതതു വിഷയദ്ധ്യാപകർ  8  / 11 / 2017  മുതലുള്ള ദിവസങ്ങളിൽ പരിഹാര പ്രവർത്തനങ്ങൾ നടത്തേണ്ടതാണ് . ഈ ഇടപെടലിൻറെ ഒന്നാം ഘട്ട വിലയിരുത്തൽ 10  / 11 / 2017  നും രണ്ടാം ഘട്ട വിലയിരുത്തൽ  20 / 11 / 2017  നും നടത്തി പരിഹാര ബോധനം പൂർത്തിയാക്കേണ്ടതാണ്. 


No comments:

Post a Comment