സമഗ്ര ശിക്ഷാ കേരള ഇരിട്ടി ബി ആർ സി യുടെ നേതൃത്വത്തിൽ
6/12/2024 ഭിന്നശേഷി വാരാചരണത്തിൻ്റെ ഭാഗമായി കുട്ടികളുടെ പരിപാടികൾ പേരാവൂർ ബസ് സ്റ്റാൻഡിന് സമീപം വെച്ച് നടത്തി.. ഈ ചടങ്ങിന് സ്വാഗതം പറഞ്ഞത് ഇരിട്ടി ബി.ആർ സി ട്രെയിനർ ആയ മുഹമ്മദ് മാഷ് ആണ് . Iritty ഇരിട്ടി ബി ആർ സി ട്രെയിനർ ശ്രീ മുനീർ മാഷ് ആണ് അധ്യക്ഷ സ്ഥാനം അലങ്കരിച്ചു സംസാരിച്ചത് .ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചത് MPUPS പേരാവൂർ സ്കൂൾ PTA പ്രസിഡൻ്റ് ശ്രീ.മുസ്തഫ സാർ ...ആശംസകൾ അറിയിച്ചു സംസാരിച്ചത് MPUP സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി സജിത U.V..ഇരിട്ടി ബി ആർ സി ,ബി പി സി തുളസീധരൻ മാസ്റ്റർ ഈ ചടങ്ങിന് പദ്ധതി വിശദീകരണം നടത്തി. സ്പെഷ്യൽ എഡ്യുക്കേറ്റർ ശ്രീമതി ജയ്‌നമ്മ ടീച്ചർ ചടങ്ങിന് നന്ദി അറിയിച്ചു. ഈ പരിപാടിക്ക് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും, കൂടാതെ എം പി യു പി പേരാവൂർ സ്കൂളിലെ വിദ്യാർഥികളും ഈ പരിപാടിയിൽ സംയുക്തമായി പങ്കെടുത്തു.കുട്ടികളുടെ വിവിധ കലാപരിപാടികളും കൂടാതെ ബിഗ് കാൻവാസും സംഘടിപ്പിച്ചു .
No comments:
Post a Comment