സർവ ശിക്ഷാ അഭിയാൻ ഇരിട്ടി ബി.ആർ.സി യുടെ ആഭി മുഖ്യത്തിൽ സമഗ്ര ഗുണമേന്മ വിദ്യാലയ പദ്ധതി എന്ന ലക്ഷ്യം കൈവരിക്കുന്നതിന് 18.10.2016 നു ഗവ .എച് .എസ് ആറളം ഫാമിൽ പ്രാഥമിക പരിശോധനയിലൂടെ കണ്ടെത്തിയ 79 കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി. ആറളം പഞ്ചായത്ത് പ്രസിഡണ്ട് ഷിജി നടുപ്പറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു . ഗിരീഷ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇരിട്ടി ബി.പി.ഒ ഷൈലജ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു . അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഡോക്ടർ നിരഞ്ജൻ പ്രസാദ് എം.ഡി സൈക്യാട്രി/ സൈക്കോളജിസ്റ്റ് ക്യാമ്പിന് നേതൃത്വം നൽകി .ഇതോടൊപ്പം അധ്യാപകർക്കായുള്ള മോട്ടിവേഷൻ ക്ലാസ്സിനു എസ് .എസ് .എ ജില്ലാ പ്രോഗ്രാം ഓഫീസർ വിശ്വനാഥൻ മാസ്റ്റർ നേതൃത്വം നൽകി .
തുടർ പ്രവർത്തനങ്ങൾ
1 .ഐ .ഇ .ഡി .സി റിസോഴ്സ് അദ്ധ്യാപകരുടെ പരിഹാരബോധന ക്ലാസ്സ്.
2 . രക്ഷാകർതൃ
ബോധവത്കരണ ക്ലാസ്സുകൾ .
3 .വിദ്യാഭാസ പ്രവർത്തകരുടെ ഇടപെടൽ .
4 .കലാ -സാഹിത്യ വികസന പ്രവർത്തങ്ങൾ
5 .കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സുകൾ
6 .കലാ -കായിക പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉറപ്പാക്കൽ
3 .വിദ്യാഭാസ പ്രവർത്തകരുടെ ഇടപെടൽ .
4 .കലാ -സാഹിത്യ വികസന പ്രവർത്തങ്ങൾ
5 .കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സുകൾ
6 .കലാ -കായിക പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉറപ്പാക്കൽ
No comments:
Post a Comment